അഭിനയം കൈമുതലാക്കിയവർ
(ലേഖനം)
രചന: പ്രദീപ് മൂടാടി.
നമ്മുടെ കളവ് കണ്ട് പിടിക്കുന്നവരെ തേജോവധം ചെയ്യുന്നത് ഇന്ന് സർവ്വസാധാരണയായ് കണ്ട് വരുന്ന പ്രവണതയാണ്.
അത് പലവിധത്തിലാവാം.
ചോദ്യം ചെയ്യപ്പെടുകയാണെങ്കിൽ മാത്രം
മാപ്പ് എന്ന രണ്ടക്ഷരം കൊണ്ടവർ രക്ഷപെടും
തെറ്റ് കണ്ട് പിടിച്ചവർ, അല്ലെങ്കിൽ അവരുമായ് ബന്ധപ്പെട്ടവർ കേസ് കൊടുക്കും,
മറ്റ് വകുപ്പുകൾ ഉണ്ട് എന്നൊക്കെ പറയുമ്പോൾ പ്രതി പതിയെ പിന്നോട്ടടിക്കും.
പ്രത്യേകിച്ചും അയാൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞ് നിന്ന് സ്വയം പൊന്തി നിൽക്കുന്നവനാണെങ്കിൽ.
പ്രായത്തിൻ്റെ വക തിരുവുകളറിഞ്ഞിട്ടും
ഞാൻ വലിയ എന്തോ സംഭവമാണെന്ന് സ്വയം വിശ്വസിച്ചും ജീവിക്കുന്ന ഒത്തിരി അഭിനവ ദുശ്ശാസ്സനമാർമാതിച്ച് വാഴുന്ന ഭൂമി കയ്യിൽ
അയാളൊരു പക്ഷേ അതിലായിരിക്കാം
ആനന്ദം കണ്ടെത്തുന്നത്.
പതുങ്ങിയിരുന്ന് പഴയ കാര്യങ്ങൾ എല്ലാവരും മറന്നെന്ന് കരുതി വീണ്ടും സമൂഹ മാദ്ധ്യമ പേജുകളിൽ തൻ്റെ പഴയ വീഞ്ഞിൻ്റെ കുപ്പിയിൽ നിന്നും ചിലതുള്ളികളെടുത്ത് ചിലർക്കൊരു നിവേദ്യ പ്രസാദം പോലെ കൊടുത്ത് അഭിനയത്തിൻ്റെ ഹിമാലയങ്ങൾ താണ്ടിയെന്നയാൾ
ആത്മ നിർവൃതിയടയുമ്പോൾ വായനക്കാർ പഴയ കാര്യങ്ങൾ ഓർക്കുന്നത്
ആർക്ക് കുറ്റം പറയാനാവും.
ചിലരങ്ങിനെയാണ്. ഞാൻ വലിയ സംഭവമാണെന്നറിയിക്കാൻ
സ്വയം ചില കരവിരുതകൾ കാണിക്കും.
കരവിരുതാണെന്നറിയാത്തവരയാളെ പുകഴ്ത്തിയെഴുതും.
നമ്മളിപ്പഴും പുകഴ്ത്തപ്പെടലിൻ്റെ തീരത്ത് ചൂണ്ടയിൽ കുടുങ്ങുന്ന
മീനിനെയും നോക്കി
മൊബൈൽ ഫോണിലെ നോട്ടിഫിക്കേഷനും നോക്കിയിരിപ്പുണ്ട്.
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌
No comments: