കുളിർ കാറ്റ്
കവിത
രചന : കോമള കുമാരി
ഏതോ നിശബ്ദത യിൽ കഴിയവേ എന്തിനായി എന്നെ ഉണർത്തുവാൻ വന്നു കാറ്റേ
തഴുകി തലോടിരോമാഞ്ചമായി കുളിരായി വീശി നിന്നു
എവിടെയായിരുന്നു നീ ഇത്ര നാളും കാറ്റായി പ്രപഞ്ചത്തെ കുലുക്കിയോ
കുളിരേകിയോ ഭൂമിയെ തഴുകി തലോടി നല്ല സു ഗന്ധവും പേറി മനമു ണർത്തി വീശിയാടി ഉലഞ്ഞു വന്നു.
എന്റെ ദുഃഖത്തെ മായ്ച്ചു നീ
ആരുനിയന്ത്രിക്കുന്നു നിന്റെ ഗതി.
ചുട്ടുപൊള്ളുന്ന ചുടിനാശ്വാസവും, ചില നേരം ക്രോധമായി ഭീകരഭാവവും കാട്ടി ദുഃഖത്തിലേക്കു വീഴ്ത്തിടുന്നു.
ഇത് പ്രപഞ്ച സത്യമോ മിഥ്യയോ?
എല്ലാത്തിനും സാക്ഷി മനുഷ്യന്റെ നിന്യ പ്രവർത്തി തന്നെ.
പർവ്വതങ്ങളെ വനങ്ങളെ കടുത്ത വേനലിനു കുളിരേ കാനായി കറ്റായി വന്നു ഭൂമിയെ തണുപ്പിക്കു.
ഈ പ്രതിഭാസം ആനന്ദമാ കട്ടെ കാറ്റിന്റെ പ്രയാണം പരിണമാസത്യം മഴയായി കുളിർ കാറ്റായി സുഖം പരത്തട്ടെ.
രചന : കോമള കുമാരി
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌
No comments: