സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

ദാഹജലം

ദാഹജലം
[കവിത]
രചന : ജിഫ്‌നി പൊന്മുണ്ടം.

വരൾച്ച ബാധിച്ച  ഭൂമിയിൽ 
ഒരു തുള്ളി ദാഹജലം 
പോലുമന്യമായിരിക്കെ,

പക്ഷികളും മൃഗങ്ങളും വറ്റി വരണ്ട ജലാശയങ്ങൾക്ക് കാവലിരിക്കുന്നിതാ...
മനുഷ്യരുടേയും അവസ്ഥ മറിച്ചൊന്നുമല്ല.

മണിക്കൂറുകളോളം നടന്നും തോളിലേറ്റിയും എവിടെയോ നിന്ന് ശേഖരിച്ചു വരുന്ന ആ ദാഹജലത്തിന് ആവശ്യക്കാർ ഇന്നേറയാണ്.

അലക്കി കുളിച്ചു വൃത്തിയിൽ ആദ്യസ്ഥാനം കൈവരിച്ചവരെല്ലാം കുളിക്കാനോ കുടിക്കാനോ ഒരിറ്റ് വെള്ളം എവിടെ നിന്ന് കിട്ടുമെന്ന ചിന്തയിൽ തെക്കുംവടക്കും നടക്കുന്നിതാ..

കൊടും വെയിലിന്റെ ചൂടിൽ തൊണ്ട നനക്കാൻ പോലും കഴിയാതെ 
മരണത്തിന് കീയടങ്ങേണ്ടി വരുമോ എന്ന ഭയവും മനുഷ്യരിൽ ഇന്നുണ്ട്..

സൂര്യൻ കയ്യടക്കിയ ആ  മാനത്ത് മേഘങ്ങൾ ഒന്ന് വരുന്നതും കാത്ത് പ്രതീക്ഷയോടെ
കാത്തിരിക്കുന്നിതാ ഒരു കൂട്ടം മനുഷ്യർ
ഒരിറ്റു ദാഹജലത്തിനു വേണ്ടി.
രചന : ജിഫ്‌നി പൊന്മുണ്ടം.
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി 
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
 94962 63144
സുരേഷ് എരുമേലി
 86065 44750
ശരണ്യ ലിജിത് 
94952 60902
║▌║█║▌│║▌║▌██║▌

No comments: