അനുവാദമില്ലാതെ കെട്ടിയാടുന്നവൾ
(കവിത)
രചന : കുഞ്ഞച്ചൻ മത്തായി
ഉയരങ്ങളിലേക്ക്
പട്ടം പോലെ പറന്നു
പറന്നു പോകുന്നെൻ്റ
ചിത്രശലഭമിന്നു
അത്ഭുതത്തോടെൻ്റെ കൂട്ടുകാർനോക്കിക്കാണു
കണ്ടിട്ട് കണ്ടിട്ടും മതിവരാത്ത പോലെ അവർ
മന്ദഹാസം നെയ്തവർ
ആത്മാവിൻ സംതൃപ്തികൾ
കൊണ്ട് കെട്ടി ഉണർന്നു
നേരം മടങ്ങി നിന്നു
നവ കാറ്റിനിണങ്ങൾ
തട്ടി മറിക്കുന്നുവോ
തൻ യാത്രാ വഴികളും
മുത്താരം കുന്നുകളും
പണ്ടേ മോഹിച്ചതാണീ
മലയോരത്തെ കാഴ്ച പ്രായമെത്താതെയന്നു
മാറിപ്പോയോ ജീവിതം
ഇന്നുതാരുണ്യമിന്നും
കാലങ്ങൾ. നൃർത്തലഹ-
രിയാൽ കഥകൾ ചൊല്ലീ
ചിത്രങ്ങൾ വരക്കുന്നു
ജന്മം കൊടുത്തവരും
മൂക്കത്തു വിരൽ വെച്ചു.
കണ്ണുനീർ പൊഴിച്ചിടാം
മറുമൊഴി ചൊല്ലാതെ '
സ്വയം കണ്ടെടുത്തതാ
ഈ വൈഡൂര്യം രാഗത്താൽ അണഞ്ഞിടട്ടെ ജീവൻ
പിരിഞ്ഞു പോകും വരെ
പേപിടിച്ച കോലങ്ങൾ
കാട്ടും പെൺഅഹങ്കാരി
ദൈവം പറഞ്ഞാലും അനുസരിക്കാത്ത നാവു
കൊന്നൊടുക്കുവാനൊരു
നാൾ വരുംഅവകാശം
ചൊല്ലി സമരത്തിലേക്ക് എത്തുമെന്നാശിക്കാം.
രചന : കുഞ്ഞച്ചൻ മത്തായി
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌
No comments: