അരുംകൊലകൾ
(കവിത)
രചന : ലസീന നൗഷാദ് മാവൂർ
തിരിച്ചറിവ് നഷ്ടപ്പെട്ടൊര തലമുറയിന്നതോ
നാൽക്കാലികളെക്കാൾ ഭയാനകമോ അവർ
ആയുധമെടുക്കുന്നുടയവർക്ക് നേർ
നര ബോധത്തിന് അംശമേതുമില്ലാതെ
സഹപാഠിത്വത്തിൻ സഹവർത്തിത്വമില്ലാതെ
പകലന്തിയോളം പകയുമുള്ളിലേന്തി
വടികളും വാളുകളുമേന്തിയവർ
തക്കം പാർത്തു നിൽപ്പു ഒരവസരത്തിനായ്
നിയമ സംഹിതകൾ മാറി മറിയാതെ
തിരിച്ചു പോക്കിന്റെ പാഠമുൾക്കൊള്ളാതെ
വേരറ്റൊരാ സംഹിതയെ മുറുകെ പിടിക്കാതെ
ഇനിയുമഴിഞ്ഞാടീടുമവർ തെരുവു നായ്ക്കളെപോൽ
രചന : ലസീന നൗഷാദ് മാവൂർ
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌
No comments: