അമ്മമരം
(കവിത)
രചന : ജയൻകടലുണ്ടി
അമ്മ മരമാടിയുലഞ്ഞു പറവകളെങ്ങോ പോയ് മറഞ്ഞു
അച്ഛനാം സൂര്യനെ മേഘം മറച്ചു
നദികൾ നിശ്ചലമായി
മക്കളെ പെറ്റൊരാ അമ്മയും, പെങ്ങളും
രാവേറെ പുലരുവോളവും
ഭയചകിതരായ് മേവുന്നു വീട്ടിൻ പുറങ്ങളിൽ, മകനേ അരുത്.
എന്തിനീ ക്രൂരത മക്കളേ,
ഓർക്കുക
ഈ ലോക ജീവിതം ലഹരിയായി മാറണം
വരുംകാല സ്വപ്നങ്ങൾ നെയ്തൊരാ കുരുന്നുകൾ
വഴിനീളെ കലഹി ച്ചൊടുങ്ങുന്നിന്നഹോ!
മാറണം മാറ്റണം ഈ ഒരു വിപത്തിനെ
സഹജരെ
നമുക്കൊന്നായി പൊരുതിടാം.
രചന : ജയൻകടലുണ്ടി
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌
No comments: