സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

പാഴ്സ്വപ്നം

പാഴ്സ്വപ്നം 
(കവിത)
രചന : റിസ്‌വാൻ ചെട്ടിപ്പടി

ഉദയ സൂര്യകിരണങ്ങൾ 
ഉണരുന്നതിനും മുമ്പേ 

അവളുടെ മിഴികൾ ഉണർന്നിരിക്കും, 
സ്വപ്നങ്ങളെല്ലാം മനസ്സിലൊതുക്കിയവൾ, 

വിറകിനോടും അടുപ്പിനോടും 
വിലാപം പുലമ്പും.
സൂര്യകിരണങ്ങൾ ചൂടറിയും മുമ്പേ 
അടുപ്പിൻ ചൂട് അവളെ 
ചുംബിച്ചിരിക്കും,

സ്വപ്നങ്ങളെല്ലാം കണ്മുന്നിലെ 
വിറകായും പിന്നെ ചാരവുമായിരിക്കും .

കുത്തുവാക്കുകളുടെ കൂമ്പാരത്തിനിടയിലും 
പീഡനത്തിന്റെ പ്രഹരത്തിനിടയിലും 
നെയ്തുകൂട്ടിയ സ്വപ്‌നങ്ങൾ 
വെറും പാഴ്സ്വപ്നമായി മാറും.
രചന : റിസ്‌വാൻ ചെട്ടിപ്പടി
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി 
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
 94962 63144
സുരേഷ് എരുമേലി
 86065 44750
ശരണ്യ ലിജിത് 
94952 60902
║▌║█║▌│║▌║▌██║▌

No comments: