സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

മരണമെന്ന യാഥാർഥ്യം

മരണമെന്ന യാഥാർഥ്യം 
(ഗദ്യകവിത)
 രചന : ശ്രീധരൻ കോടിയത്ത് 

മരണമാരെയും വെറുതേ വിടില്ലെന്നയാഥാർഥ്യം 
അറിയാത്തവരാരുമില്ലയീഭൂവിലെന്നതു സത്യം.
 
ജീവിച്ചിരിക്കുമ്പോളേവരും നന്മകൾ മാത്രംചെയ്തിടാം 
സ്വന്തം അറിവുകൾ മറ്റുള്ളവരിലേക്ക് 
പകർന്നീടാം. 

പരസ്പരസഹായസഹകരണത്തോടെവർത്തിക്കാം 
സത്യസന്ധത കൈവെടിയാതെയന്യരോട് 
പെരുമാറാം.

വെറുതെയൊരു പുഞ്ചിരിയെങ്കിലുംനൽകീടാം 
ജീവിക്കാൻവേണ്ടി മാത്രം ഭക്ഷണം 
കഴിച്ചീടാം
അധികമുള്ളയന്നം ഒന്നുമില്ലാത്തവർക്ക് 
നൽകീടാം.

തന്നെക്കാൾ വലിയ ധനികരെ നോക്കാതെ
ഒന്നുമില്ലാത്തവരുടെ ജീവിതം താരതമ്യംചെയ്യാം.

മണ്മറഞ്ഞു പോയാലും സകലരുമൊരേ 
പോലെയെന്നോർക്കാം 
പിന്നെന്തിനീ ഉച്ചനീചത്വംകൊണ്ടു നടക്കുന്നു സർവ്വരും.

ജീവിതമെത്രകാലമെന്നത് പ്രവചനാതീതമെന്നതും സത്യം 
ഉള്ളകാലം സന്തോഷത്തോടെ ജീവിച്ചു തീർത്തിടാം.

മരണമെന്നതൊരു സത്യമെന്നോർത്തീടുകയേവരും
ഒരുദിനമെല്ലാവരുമൊരു ചിതയിലെരിഞ്ഞു തീരും.
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി 
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
 94962 63144
സുരേഷ് എരുമേലി
 86065 44750
ശരണ്യ ലിജിത് 
94952 60902
║▌║█║▌│║▌║▌██║▌

No comments: