സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

പറിച്ചു നട്ടവൾ

പറിച്ചു നട്ടവൾ
(കവിത)
രചന : ബീന മുള്ളത്ത്



പൂന്തോട്ടമൊരുക്കാൻ
സമർത്ഥൻ ഗൃഹസ്ഥൻ,
മുല്ലയും തെച്ചിയും
റോസാച്ചെടികളും ജമന്തിയും.
മണ്ണിളക്കി വളമൊരുക്കി
നട്ടു നനയ്ക്കുന്നു.
മുല്ലയാണെങ്കിൽ
നന്നായി പടരണം,
മുറ്റത്തെ തേൻമാവിൽ
പടർത്താം,
കുലകുത്തി പൂക്കാൻ
തെച്ചിയ്ക്കാണെങ്കിൽ
നല്ല വെയിലു വേണം.
റോസാച്ചെടിയ്ക്കും
ജമന്തിയ്ക്കും വേണം
പരിചരണം,
ചാണകപ്പൊടിയും
തേയില ചണ്ടിയും
ആവോളമിട്ടാലേ
പുഷ്ടിപ്പെടൂ.
വെള്ളവും വളവും
പരിപാലനവും
വേണ്ട വിധം നൽകി,
സുന്ദരമാമൊരുദ്യാനം
മുറ്റത്തൊരുക്കി
ആനന്ദിക്കുമവൻ.
അകത്തളത്തിലും
പറിച്ചു നടപ്പെട്ടൊരു
പൂച്ചെടിയുണ്ടെന്നോർത്തില്ല,
വെള്ളവും വളവും
തലോടലുമില്ലാതെ
വാടിക്കരിഞ്ഞതുമറിഞ്ഞില്ല.

രചന : ബീന മുള്ളത്ത്
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി 
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
 94962 63144
സുരേഷ് എരുമേലി
 86065 44750
ശരണ്യ ലിജിത് 
94952 60902
║▌║█║▌│║▌║▌██║▌

No comments: