(ചെറുകഥ)
രചന : രേഷ്മ ലെച്ചൂസ്
നേരം ഇത്ര ആയിട്ടും അമ്മിണിയമ്മയെ കാണുന്നില്ലല്ലോ,
എന്തു പറ്റി ആവോ. ഇന്നലെ എന്നോട് ഒന്നും പറഞ്ഞില്ല..
ശോ ..
പണി കൊറേ കിടക്കുന്നുണ്ട്.. അമ്മിണിയമ്മ വന്നില്ലെങ്കിൽ ആകെ കുഴപ്പത്തിൽ ആകുമല്ലോ ന്റെ അനീഷ് മാഷേ?"
ദീപ ടീച്ചർ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
"നീ കുറച്ചു കൂടി കാത്തിരിക്ക്
ദീപ. അവര് ഇങ്ങ് വന്നോളും."
പറഞ്ഞുകഴിഞ്ഞതും അതാ വരുന്നു അമ്മിണിയമ്മയും കുഞ്ഞു മാളുവും.
വീട്ടിൽ വേലയ്ക്കു വരുന്ന അമ്മിണി അമ്മയുടെ മകളുടെ മകൾ ആണ് കുഞ്ഞു മാളു ..
അവളെ കണ്ടപ്പോൾ തന്നെ ദീപ ടീച്ചർക്ക് എന്തോ ഒരു വാത്സല്യം തോന്നി. നല്ല ഓമനത്വം ഉള്ള കുഞ്ഞ്..
ഓടി ചെന്ന് വാരിയെടുത്ത് മാറോട് ചേർത്ത് പിടിച്ച് ഒരു ഉമ്മ കൊടുത്തു .
"അവളെ ഇങ്ങു കൊണ്ട് വന്നല്ലേ."
"വീട്ടിൽ ഒറ്റയ്ക്ക് ആക്കിയിട്ട് പോരാൻ ഒരു വിഷമം .."
ഇന്ന് അംഗൻ വാടി ഇല്ലലോ അതാ ഇങ്ങോട്ട് കൊണ്ട് വന്നേ."
"നന്നായി. എനിക്ക് മിണ്ടിയും പറഞ്ഞിരിക്കാൻ ഒരു ആളെ കിട്ടിയല്ലോ .."
"പറഞ്ഞിട്ട് എന്താ കുഞ്ഞേ
അവൾ ജനിച്ചപ്പോൾ തന്നെ അവളുടെ അമ്മ മരിച്ചു..
കുഞ്ഞിന്റെ ജാതക ദോഷം കൊണ്ടെന്നാണ് പറഞ്ഞ്
അവളുടെ ഭർത്താവ് ഈ പിഞ്ചോമനയെ വേണ്ട എന്നു പറഞ്ഞു ഹോസ്‌പിറ്റലിൽ നിന്ന് പോയി. നമുക്ക് അങ്ങനെ കളഞ്ഞിട്ട് പോരാൻ പറ്റ്വോ, ന്റെ മോൾടെ ചോരയല്ലേ"
അത് പറഞ്ഞപ്പോൾ അമ്മിണി അമ്മയുടെ കണ്ണുനിറഞ്ഞു . ദീപ ടീച്ചറിന്റേയും.
വേറെ ഒന്നും ചോദിക്കാൻ തോന്നിയില്ല .
"അത്രയും നിഷ്കളങ്കമായ ഒരു കുഞ്ഞു മുഖം.
അല്ലെ മാഷേ.."
"ഉം"
ദീപ ടിച്ചർക്കും അനീഷ് മാഷിനും ഇതു വരെയും ഒരു കുഞ്ഞു കാൽ കാണാൻ ഭാഗ്യം ഉണ്ടായിട്ടില്ല ...
ആ കുഞ്ഞിനെ കണ്ടപ്പോൾ ആണ് ഒരു മോഹം ഉണ്ടായത്
അപ്പോൾ തന്നെ തീരുമാനിച്ചു ദീപ ടീച്ചർ ആ കുഞ്ഞിനെ വളർത്താൻ.
"നമുക്കിവളെ വളർത്തിയാലോ മാഷേ.."
"വെറുതെ എന്തിനാ ദീപേ,
നിന്റെ വീട്ടിലും എന്റെ വീട്ടിലും സമ്മതിക്കും എന്നു തോന്നുണ്ടോ.
ഒരു കുഞ്ഞ് നമുക്ക് കിട്ടാത്തത് കൊണ്ട് അല്ലെങ്കിൽ തന്നെ ഒരുപാട് പഴി നിനക്ക് കേൾക്കുന്നുണ്ട് എന്റെ വീട്ടിൽ നിന്ന്. ഇനി ഇതുകൂടി ആയാൽ കുത്തുവാക്കുകൾ കൂടുകയേ ഉള്ളൂ.
ദീപടീച്ചറിന് ഇതൊന്നും ഒരു തടസ്സമായില്ല. ടീച്ചറുടെ സ്നേഹം നിറഞ്ഞ വാശിക്ക് മുമ്പിൽ മാഷ് തോറ്റുപോയി.. പകുതി മനസോടെയാണെങ്കിലും മാഷിന് സമ്മതിക്കേണ്ടി വന്നു. അമ്മിണിയമ്മക്കും സമ്മതമായിരുന്നു. മോളെ പൊന്ന്പോലെ നോക്കാൻ ദീപയെ പോലെ മറ്റാർക്കും കഴിയില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു. അത്രയും സ്നേഹം നിറഞ്ഞ മനസ്.
കുഞ്ഞു മാളു വീട്ടിൽ വന്നതിന് ശേഷം അറിയാതെ മാഷും ഒരു അച്ഛന്റെ വേഷമണിഞ്ഞു. കുഞ്ഞു മാളുവിന്റെ കളി കൂട്ടുകാരൻ ആയി മാറി..
കാലം കടന്നു പോയി .
അവളുടെ കളി ചിരികൾ ആ വീടിന്റെ ഉണർത്തി ..
മാഷിന് അവൾ മകളായി കളി കൂട്ടുകാരിയായി.
ഒപ്പം കാലങ്ങൾ കടന്നു പോയത് മാഷും ടീച്ചറും അറിഞ്ഞില്ല.
കുഞ്ഞു മാളു വല്യ പെണ്ണ് ആയതും.
ആരും നോക്കാൻ കൊതിക്കുന്ന ഒരു സുന്ദരി പെണ്ണ് ..
എല്ലാ കലാമത്സരങ്ങളിലും മിടുക്കി ..
പക്ഷെ കാലം കരുതി വച്ചത് മറ്റൊന്ന് ആയിരുന്നു .
ആരും പ്രതീക്ഷിക്കാത്ത ഒരു അതിഥി ..
നൃത്ത വേദിയിൽ കുഴഞ്ഞു വീണ കുഞ്ഞുമാളുവിനെ ആശുപത്രിയിൽ എത്തിച്ച് സ്കാന് ചെയ്തപ്പോഴാണ് അറിയുന്നത്, കാൻസർ എന്ന അതിഥി അവൾക്കൊപ്പം കൂടിയിരിക്കുന്നു എന്ന്.
പക്ഷെ അവൾ തളർന്നില്ല.. ടീച്ചറും മാഷും അതിന് അനുവദിച്ചില്ല. നല്ല ആത്മവിശ്വാസത്തോടെ പൊരുതി.. ഒരുപാട് വിദഗ്ദ ചികിത്സകൾ ചെയ്തു. അവസാനം രോഗം അവളുടെ മനക്കരുത്തിന് മുന്നിൽ തോൽവി സമ്മതിച്ച് അവളിൽ നിന്നും അകന്ന് പോയി.
ഇന്ന് അവൾ ആഗ്രഹിച്ചത് പോലെ ഐ പി എസ് എന്ന സ്വപ്നവും അവൾ കീഴടക്കി
സമൂഹ മാധ്യമങ്ങളിൽ ഇന്ന് നിറഞ്ഞു നിൽക്കുന്നു...
ഉദിച്ച സൂര്യനെ പോലെ കുഞ്ഞു മാളു തിളങ്ങി പത്തര മാറ്റോടെ..
അവൾ കരുത്ത് കൊണ്ട് തോൽപ്പിച്ചത് കാൻസർ എന്ന രോഗത്തെയാണ് ...
No comments: