(ലേഖനം)
രചന : ഉവൈസ് ചെറുപ്പ
പാതിരാ നേരത്ത് ഒരു ശബ്ദം കേട്ടായിരുന്നു. ഞാൻ എഴുന്നേറ്റ് ജനൽ പാളികൾ തുറന്നു. അതിലെ നോക്കിയപ്പോൾ നിലാവുള്ള ആ രാത്രിയിൽ എല്ലാ പ്രദേശങ്ങളും കാണാമായിരുന്നു. പതുക്കെ പുറത്തിറങ്ങിയപ്പോൾ എന്നെ നോക്കി ആകാശത്തുനിന്നും പൂർണ്ണചന്ദ്രൻ തെങ്ങിൽ തോപ്പുകൾക്കിടയിലൂടെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു ഞാൻ ആ ശബ്ദം കേട്ട ഭാഗത്തേക്ക് മന്ദം മന്ദമായി നടന്നു നീങ്ങി. അപ്പോൾ അവിടെ കണ്ടത് കവിളും വയറും ഒട്ടിപ്പിടിച്ച ഒരു നായയെ ആയിരുന്നു.
വിശപ്പിന്റെ നാളമായിരുന്നു ഞാൻ കേട്ടത് എന്ന് എനിക്ക് മനസ്സിലായി.
ഞാൻ അടുക്കളയിൽ കയറി കുറച്ചു ഭക്ഷണം ഒരു പാത്രത്തിലാക്കി കൊടുത്തപ്പോൾ ആ നായക്ക് എന്തൊക്കെയോ പറയാൻ ഉള്ളത് പോലെ എനിക്ക് തോന്നി.
ആ ഭക്ഷണ പാത്രവുമായി ഒരു ചെമ്മൺ പാതയിലൂടെനടന്നു പോകുന്നത് കണ്ട് എൻറെ ഉത്കണ്ഠ വർദ്ധിച്ചു......
ഞാൻ അതിന് പിന്തുടരാൻ തീരുമാനിച്ചു..
ഓരോ കാൽപാദങ്ങൾ പിന്നിടുമ്പോഴും എൻറെ ആകാംക്ഷ വർധിച്ചു കൊണ്ടേയിരുന്നു.
ഒരു നദിക്കരയിലൂടെ നീങ്ങുമ്പോഴാണ് എൻറെ ശ്രദ്ധയിൽ മറ്റൊന്ന് കണ്ടത് ...
ഇരട്ട മുഖമുള്ള ഒരാൾ ഞങ്ങളെ പിന്തുടരുന്നു ...
മാനത്തെ ഒഴുകുന്ന മേഘങ്ങൾക്കിടയിലൂടെയും നദിയിലെ ഒഴുകുന്ന ജലോപരിതലത്തിലൂടെയും നീങ്ങുന്ന പൂർണ്ണചന്ദ്രനായിരുന്നു അത്......
ആ പാത്രവുമായി നായ കുറ്റിക്കാട്ടിലേക്ക് കയറുന്നത് ഞാൻ കണ്ടു.
പിന്നീട് കേട്ടത് വിശപ്പിന്റെ ഒരുപാട് കരച്ചിലായിരുന്നു.......
അമ്മ സ്വന്തം കുഞ്ഞുങ്ങൾക്ക് ഭക്ഷണവുമായി എത്തിയപ്പോൾ കുഞ്ഞുങ്ങളുടെ സന്തോഷങ്ങൾക്ക് അതിരുകളില്ലായിരുന്നു. തുള്ളിച്ചാടി ആർത്തിയോടെ ഭക്ഷണം കഴിക്കുന്നത് ഞാൻ ദൂരെ നിന്നും ഒളിഞ്ഞുകണ്ടു.......
ഇങ്ങനെ എത്ര ജീവികളുണ്ടാവും ഈ ഭൂമിയിൽ.
അവർക്ക് ഒരു നേരത്തെ ഭക്ഷണത്തിന് അവർ എന്തെല്ലാം ചെയ്യുന്നുണ്ടായിരിക്കും. ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങൾ എൻറെ മനസ്സിൽ തുളച്ചുകയറി......
No comments: