വല
(കവിത)
രചന : ബാലകൃഷ്ണൻ മൊകേരി
നൂലിൽ തൂങ്ങിയിറങ്ങുകയാണൊരു
ചേലിൽ കുഞ്ഞു ചിലന്തി !
കാണാൻ രസമുണ്ടെന്നാലവനൊരു
വലയുണ്ടാക്കുകയത്രേ,
പൂന്തേനുണ്ണാനിതുവഴി പോകും
പാവം ശലഭപ്പെണ്ണാൾ ,
വലയിൽ ചെന്നു കുരുങ്ങും നാളെ-
യതിവനോ ഭക്ഷണമാകും !
പ്രകൃതിയൊരുക്കും നീതിയിതാണെ-
ന്നോർത്തു, പെരുത്തു ദുഃഖം !
ജാഗ്രതയോടെ നടക്കണമെന്നാൽ,
വലയിൽ ചെന്നു പെടില്ല,
ജീവിതമിങ്ങനെയാണെന്നാരോ
മന്ത്രിക്കുകയാണുള്ളിൽ!
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌
No comments: