സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

തറവാട്

തറവാട്
ഭാഗം : മൂന്ന്
(ചെറുകഥ)
രചന : സാദിഖ് ലക്ഷദ്വീപ്



ഉച്ചകഴിഞ്ഞ്മൂന്നുമണി
ആയപ്പോൾ എന്റെ ഉമ്മച്ചി എന്റെ കയ്യിൽ ആട്ടിൻകുട്ടിക്ക് കഞ്ഞിവെള്ളം തന്ന് വിട്ടു.

ഞാൻ കഞ്ഞിവെള്ളവും എടുത്ത് ആട്ടിൻകുട്ടിയുടെ അടുത്ത് എത്തി നല്ല ദാഹമുണ്ടായിരുന്നു അതുകൊണ്ട് വലിച്ചുകുടിക്കുകയും ചെയ്തു.

എന്നിട്ട് അവിടെ നിന്നും വീട്ടിലേക്ക് വന്ന ഞാൻ കുളിച്ചു ഫ്രഷ് ആയിട്ട്
മുത്തശ്ശിയുടെ അടുക്കലേക്കു പോകാൻ വേണ്ടി ഒരുങ്ങി ഇറങ്ങാൻ നേരത്താണ്

എന്റെ കൂട്ടുകാരൻ സലാഹുദ്ദീൻ അവിടെ എത്തുന്നത് ഞാൻ ചോദിച്ചു എന്താടാ പതിവില്ലാതെ ഈ നേരത്ത് അല്ലടാ വീട്ടിലിരുന്ന് ബോറടിച്ചു പോയി അതുകൊണ്ടാണ് ഇങ്ങോട്ട് വന്നത് എടാ നിന്റെ കയ്യിൽ ബൈക്ക് ഉണ്ടോ നമുക്കൊന്ന് ബീച്ചിലൂടെ കറങ്ങിയിട്ട് വരാം.

എടാ ഞാൻ തറവാട്ടിലേക്ക് പോകാൻ വേണ്ടി ഒരുങ്ങി ഇറങ്ങിയതാണ് മുത്തശ്ശിയോട് ഉച്ച കഴിഞ്ഞിട്ട് വരാം എന്ന് പറഞ്ഞിട്ട് പോന്നതായിരുന്നു കുറച്ചു ജോലി ഉള്ളതുകൊണ്ട് സമയം വൈകിപ്പോയി .

നമുക്കൊരു കാര്യം ചെയ്യാം തറവാട്ടിൽ പോയിട്ട് മുത്തശ്ശിയെ കണ്ട് കാര്യം പറഞ്ഞിട്ട് നമുക്ക് ബീച്ചിലേക്ക് പോകാം.

അങ്ങനെ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് എന്റെ  തറവാട്ടിലേക്ക് ഇറങ്ങി തറവാട്ടിന്റെ മുറ്റത്ത് മുത്തശ്ശി ഇരിപ്പുണ്ടായിരുന്നു എന്നെ കണ്ടതും ചോദിച്ചു നീ ഉച്ചകഴിഞ്ഞ് വരാം എന്ന് പറഞ്ഞിട്ട് പോയതല്ലേ സമയം എത്രയായി നോക്ക്  ഞാൻ പറഞ്ഞു ഒന്നും പറയണ്ട കുറച്ച് ജോലിത്തിരക്കുണ്ടായിരുന്നു അതാ താമസിച്ചത്.പിന്നെ ഞങ്ങൾ രണ്ടുപേരും ഒന്ന്  ബീച്ചിലൂടെ കറങ്ങിയിട്ട് വരാം. 
(തുടരും)
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി 
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
 94962 63144
സുരേഷ് എരുമേലി
 86065 44750
ശരണ്യ ലിജിത് 
7356176550
║▌║█║▌│║▌║▌██║▌

No comments: