മഴ പൊഴിയവേ
(കവിത)
രചന : റെജി ജോർജ്
കനലെരിയുമാ പകലുകൾ കൊഴിയുന്നു
കരിമേഘനിഴലുകൾ വാനിൽ പരക്കുന്നു.
കരയുവാൻ വെമ്പിടും പൈതലെ പോലെയാ
കാർമുകിൽ വാനിൽ പൊട്ടികരയവേ
മഴപൊഴിയുന്നു നനുനനെ കുളിരിന്റെ
ചിറകിനാലുർവ്വിയെ നന്നേ പൊതിയുന്നു.
ചില്ലുകളുടയുമാ ശബ്‍ദതരംഗങ്ങൾ
തുള്ളിയിൽ തുള്ളിയായ് ചിന്നിചിതറുന്നു.
മഴനനവ് ഭൂമിതൻ രോമകൂപങ്ങളെ
തഴുകിയാ മേനിയിൽ മെല്ലെ പടരവേ..
ഈറനണിയുന്നു മണ്ണും മലർകളും
ഉറവകൾ പൊട്ടുന്നു ചാലിട്ടൊഴുകുന്നു
കാഞ്ചനകൊലുസ്സതിൻ നാദങ്ങളോടെ
നീർമണിമുത്തുകൾ താളത്തിലൊഴുകവേ
ഓടങ്ങൾ പായിച്ച് കുഞ്ഞികുരുന്നുകൾ
കുഞ്ഞിളം കൈകൊട്ടി പൊട്ടിച്ചിരിക്കുന്നു.
രചന : റെജി ജോർജ്
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌
No comments: