സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

ഓന്ത്

ഓന്ത്
(ചെറുകഥ)
രചന : സുജ ശശികുമാർ


നിന്നനിപ്പില് നിറം മാറുന്ന
ഓന്തിനെ ഓക്ക് വല്യ ഇഷ്ടായിരുന്നു.
അതിനെ അതിശയത്തോടെനിരീക്ഷിയ്ക്കും.
എന്നാലും എത്ര വേഗാ ആ ഓന്ത്
അവസരത്തിനൊത്ത് നിറംമാറുന്നത് അല്ലേ.
അവള് അത്ഭുതത്തോടെ ചോദിക്കും.
അവൾക്ക് ചെറുപ്പത്തിൽ ഓറഞ്ച് കളറിനോടായിരുന്നു ഇഷ്ടം.
കൗമാര കാലത്ത്ആ ഇഷ്ടം
ചോപ്പിനോടായി.
പ്രണയത്താൽ ഉന്മാദിയായ
ചെമ്പരത്തിയുടെ നിറം
എന്നാൽ ഇപ്പോകരിനീലവർണ്ണമാണത്രേ ഇഷ്ടം.
ഗോപികമാരുടെ ഹൃദയം കവർന്ന കള്ള കൃഷ്ണന്റെ കാർമുകിൽവർണ്ണം.
ഓള് എത്ര വേഗമാ നിറം മാറുന്നത്.
ആ ഓന്തിനെപ്പോലെ.
അന്ന് കറുപ്പിനഴകെന്ന് പറഞ്ഞ്പ്രണയിച്ച സുന്ദരനെ
ഉപേക്ഷിച്ച്
ഇന്നൊരു വെളുത്തനിറമുള്ളവനെ പ്രണയിക്കുന്നു.
എത്ര വേഗമാണവൾ നിറം മാറിയത് പക്ഷേ അവന്റെ നിറവുംമാറി
അവന്റെ ഉള്ളം കറുപ്പായിരുന്നു.
അവൾ വെറുത്ത കറുപ്പ് നിറം.
ആ കരങ്ങളാൽ നിഗൂഢതകളുടെ കറുത്തആഴങ്ങളിലേക്കവൾ
കുഴിച്ചുമൂടപ്പെട്ടുഎന്നേയ്ക്കുമായി
അന്നവൾക്ക് ഒരേ നിറമായിരുന്നു
ശവത്തിന്റെനിറം..
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌

No comments: