സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

പ്രവാസി

പ്രവാസി
(കവിത)
രചന : ഹാസിബ് ആനങ്ങാടി

ഉമ്മ തൻ വയറ്റിൽ നിന്ന്
ഭൂമിയിലേക്ക് ഭൂജാതനായപ്പോൾ
രോഗിയായി തീരുമെന്ന്
മോഹിച്ചതല്ല

വീട്ടുകാരുടെ വിശപ്പിന്റെ
കാഠിന്യം കൊണ്ട്
വിമാനത്താവളത്തിൽ നിന്ന്
വിമാനം കയറിയതാണ്
വിശ്രമമില്ല ജീവിതം

സമയമില്ല ജീവിതമെന്ന 
 ലക്ഷ്യത്തിൽ പണിതുയർത്തി  രോഗത്തിനെ.

 വിസയുടെ കാലാവധി
 തീർന്നിട്ടും ജീവിതം സുന്ദരമാക്കാനുള്ള നെട്ടോട്ടത്തിൽ
 അർബാബിൽ നിന്ന് കായി വാങ്ങുമ്പോഴും 

 മനസ്സിൽ മുഴുവൻ വീട്ടുകാർ
 നാട്ടിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ 
 കൂട്ടുകാരൻ എല്ലാം വന്നു പെട്ടികെട്ടി തന്നു.

 ചിലർ യാത്ര സുന്ദരമാകട്ടെ
എന്ന് പ്രാർത്ഥന നടത്തി 
 ഇറങ്ങിയപ്പോൾ കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ വന്നു.

 പ്രവാസി എന്ന പട്ടം ചുറ്റിയിട്ട് 
 വർഷം മുപ്പതായിരിക്കുന്നു
 വീട്ടുകാരുടെ ജീവിതം സുന്ദരമാക്കിയെങ്കിലും 

 താൻ ഇപ്പോഴും അവശനാണ് 
 നാട്ടിൽ വിമാനം ഇറങ്ങി 
വീട്ടിലേക്ക് കയറിയപ്പോൾ 
വാതിൽ പൊളി തുറന്നിട്ടിരിക്കുന്നു .

 പഴയ കാലങ്ങളിൽ വിമാനം ഇറങ്ങി വീട്ടിലേക്ക് വാഹനമെത്തിയാൽ 
 വീടിന്റെ മുറ്റത്ത് തന്റെ ഉമ്മ നോക്കിയിരിക്കുന്നുണ്ടാകും 

 ഇന്നവിടെ ശൂന്യമായിരിക്കും 
 കുശലങ്ങൾ ചോദിച്ചു  ഉമ്മയുടെ സ്പെഷ്യൽ ചായയും 

കായി   =പണം

രചന : ഹാസിബ് ആനങ്ങാടി
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി 
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
 94962 63144
സുരേഷ് എരുമേലി
 86065 44750
ശരണ്യ ലിജിത് 
7356176550
║▌║█║▌│║▌║▌██║▌

No comments: