സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

ഓരോ മനുഷ്യ ജീവിതവും ഒരു പുസ്തകമാണ്

ഓരോ മനുഷ്യ ജീവിതവും ഒരു പുസ്തകമാണ്.

ഓരോ പേജിലും ഓരോ കഥകൾ ഒളിപ്പിച്ചുവെച്ച് കാലം മുന്നോട്ട് പോകുന്തോറും, ഓർമ്മകൾ തുന്നിച്ചേർത്ത്, അനുഭവങ്ങൾ നിറച്ച്, ഓരോ അധ്യായം കഴിയുമ്പോളും ജീവിതം കൂടുതൽ മനോഹരമായിക്കൊണ്ടിരിക്കും.
പുസ്തകത്തിലെ ഓരോ താളും ഓരോ ദിവസത്തെയും ഓരോ നിമിഷത്തെയും പ്രതിനിധീകരിക്കുന്നു. സന്തോഷം, ദുഃഖം, പ്രണയം, വിരഹം എന്നിങ്ങനെ പലതരം വികാരങ്ങളുടെയും അനുഭവങ്ങളുടെയും ഒരു ശേഖരം തന്നെയാണ് ഓരോ ജീവിതവും. ചിലപ്പോൾ ആ താളുകൾ നിറയെ വർണ്ണാഭമായ ചിത്രങ്ങൾ പോലെ സന്തോഷമുണ്ടാകും, മറ്റു ചിലപ്പോൾ കണ്ണീർ പോലെ ദുഃഖവും.
ജീവിതം ഒരു പുസ്തകം പോലെയാണ്. ഓരോ പേജും വിലപ്പെട്ടതാണ്, ഓരോ കഥയും പ്രധാനമാണ്. ഈ പുസ്തകം നമ്മുക്ക് ഓരോരുത്തർക്കും സ്വന്തമായിട്ടുള്ളതാണ്. അതുകൊണ്ട് ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കുക, ഓരോ അനുഭവവും വിലമതിക്കുക, കാരണം ജീവിതം ഒരു പുസ്തകം പോലെ മനോഹരമാണ്.
സ്നേഹത്തോടെ ഫൈസൽ പെരുവയൽ

No comments: