സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

പ്രവാസി

പ്രവാസി
(കവിത )
രചന : ഷാനവാസ്‌ പൂനൂർ





മരുവേനലിൽ
പൂഞ്ഞ വറ്റിയൊരൊട്ടകം
ചിതറിയ സ്വപ്നങ്ങളുടെ
ചിറകിലേറി
പരക്കം പായുന്നു
ഒടുക്കം
കണ്ട കിനാവുകളത്രയും
കാനലാണെന്നറിയുമ്പോൾ
ദുഃഖത്തിൻ പഴന്തുണികൾ
നിറച്ചൊരു ഭാണ്ഡകെട്ടുമായ്..
നഷ്ട സ്മൃതികളുടെ
മാറാലകളിൽ
പൊതിഞ്ഞൊരു ദേഹത്തിന്റെ
നിർവചനം
രചന : ഷാനവാസ്‌ പൂനൂർ
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌

No comments: