സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

രക്ത കവിത

രക്ത കവിത
രചന : ജിഫ്‌നി പൊന്മുണ്ടം

മനുജാ മനുഷ്യ മനസ്സേ
മുറിവേറ്റ മനസ്സുകളിൽ താളം പിടിക്കുന്നതത്രേയും
വേദനയെന്ന ഭാഷയിൽ കുത്തിക്കുറിച്ച കവിതകളല്ലയോ....?

വേദനകളുടെ ആഴം അളക്കുന്നായന്ത്രം മനസ്സിന്റെ താക്കോൽ കൂട്ടമോ...?
മിത്രങ്ങളിൽ നിന്നേൽക്കുന്ന കുത്ത് വാക്കിന്
അണ്ഡകഠാരത്തേക്കാൾ മൂർച്ചയല്ലേ... ?

മനുജാ... മനുഷ്യ മനസ്സേ...
വാക്കെന്നായുധം വാളാക്കി മാറ്റി,
മുറിവേറ്റ ഹൃദയങ്ങൾ രക്തം കൊണ്ട്
വർണ്ണിച്ച കാവ്യങ്ങളെ നീ വായിച്ചിട്ടുണ്ടോ...?

ചില ഹൃദയങ്ങൾ നോവിൻ്റെ കഥ ചൊല്ലുമ്പോൾ,
മറ്റു ചിലതെങ്കിലും അതിരറ്റ സന്തോഷത്തിൻ
കവിതകളായ്
പുനർജ്ജനിക്കാറുണ്ട്,
ഹൃദയത്തിൻ്റെ താളം രക്ത കവിതയായ് കൊണ്ട്
മനുജാ... മനുഷ്യ മനസ്സേ... 
കൈപിടിച്ചു കൂട്ടായക്കൂട്ടർ
പിടിച്ചുതള്ളിയ;ആ മുറിവിൻ്റെ
ഭാഷയെന്നും നോവാണെങ്കിൽ, 

കാലപ്പഴക്കമതിനെ ഓർമ്മ ചെപ്പിൽ
പുതിയൊരു ഭാഷക്ക് നിറം നൽകുന്നു
തിരിച്ചറിവിൻ്റെ ഭാഷക്ക്. 

മനുജാ... മനുഷ്യ മനസ്സേ... 
മുറിവുണങ്ങി ചോര വറ്റി  ശൂന്യമായൊരിടം 
തടവിക്കൊണ്ടെൻ ആദ്യ രക്തക്കവിതക്ക്
പിറവികൊണ്ടു. 

വേദനയുടെ താളം പിടിച്ചു
പുഞ്ചിരിയുടെ ഗന്ധം പൂശി സ്നേഹത്തിൻ്റെ വികാരത്തോടു കൂടി
വീണ്ടും വീണ്ടും കൈയ്പ്പും മധുരവും നിറഞ്ഞാ...  വരികൾ പുനർജ്ജനി ക്കുന്നു. 

രക്തക്കറ മാറും മുമ്പെ മറ്റൊരു മുറിവോട്, 
കൂടി. 
അതല്ലെങ്കിൽ;
ആദ്യം കുറിച്ച മുറിവിൻ്റെ ഓർമ്മയുമായ്....


⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി 
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
 94962 63144
സുരേഷ് എരുമേലി
 86065 44750
ശരണ്യ ലിജിത് 
94952 60902
║▌║█║▌│║▌║▌██║▌

No comments: