ഈ ശ്വാസം എൻറെ നെഞ്ചും
ഉള്ളിടത്തോളം കാലം
ചാറ്റൽമഴയിൽ എഴുതി
ഞാൻ പാടിടും...
മഴത്തുള്ളികൾ പോലെ
വാക്കുകൾ തൂകിയിടും,
ഒരു പ്രണയത്തിൻറെ
നീരാളം പൊഴിഞ്ഞിടും.
കാറ്റിൻറെ കൈകളിൽ
ഓരോ ഗാനം ഒഴുകി,
ഇലകളിൽ തട്ടി,
മരങ്ങളിൽ പടർന്ന്,
എൻറെ ഹൃദയത്തിൽ
ഒരു തേങ്ങലായ് മാറും.
ഈ മഴയും എൻറെ ഗാനവും
ഒരുമിച്ചൊരു യാത്ര,
എവിടേക്ക് എന്ന് അറിയാതെ,
ഒരു പുഴപോലെ ഒഴുകി,
ഒരു കടലിൽ എത്തും വരെ.
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌
No comments: