സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

സ്വപ്നം

സ്വപ്നം
(കവിത)
രചന : ശിവൻ തലപ്പുലത്ത്‌

മനസ്സിന്റെ മേച്ചിൽപുറങ്ങളിൽ
മോഹങ്ങൾ മഴയായ്
പെരുമ്പറക്കൊട്ടിയാടുന്നുണ്ട്.

ഒരിക്കലും ചിരിക്കാത്ത
വെളിച്ചപ്പാടുകളിൽ
തട്ടിത്തടഞ്ഞു വീഴാതിരിക്കാൻ
മുന്നറിയിപ്പുകൾ
അവഗണിച്ചുകൊണ്ടേതോ
ഹൃദയമിടിപ്പുകൾ
നടത്തത്തിന്റെ
വേഗത കൂട്ടിയിരിക്കുന്നു.

രക്തധമനിയുടെ 
ഓരങ്ങളിൽ
കൊടിക്കൂറയുടെ
നിറഭേദങ്ങളിലേക്ക്
ഊളയിട്ടു പോകുന്ന
ഇന്നിന്റെ
ദൈന്യദീന വിലാപങ്ങൾ
ഇരിപ്പുറക്കാത്ത
കൈകാലുകൾ
ഒരടി മുന്നോട്ട് പോകാത്ത നടത്തത്തിലാണ്.

ഇടനെഞ്ചിൽ ഇനിയും
നിലയ്ക്കാത്ത നിലവിളിയിൽ
ദിശ നഷ്ടപ്പെട്ട വാക്കുകളുമായി
മർമ്മരമുയർത്തി
ഒരു പൂരപ്പുറപ്പാടിനുള്ള
തിടുക്കത്തിലാണ്.


രചന : ശിവൻ തലപ്പുലത്ത്‌
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി 
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
 94962 63144
സുരേഷ് എരുമേലി
 86065 44750
ശരണ്യ ലിജിത് 
94952 60902
║▌║█║▌│║▌║▌██║▌

No comments: